യുവതി ഓടിച്ച കാറിൽ യൂണിഫോമിൽ ലിഫ്റ്റ് ചോദിച്ച് കയറി: കാർ ഓടിക്കുന്നതിനിടെ യുവതിയെ കടന്നു പിടിച്ചു; യുവതിയെയും സഹയാത്രികയെയും ശല്യം ചെയ്ത എ.എസ്.ഐ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസ് യൂണിഫോമിൽ റോഡരികിൽ കണ്ട അപരിചിതന് രാത്രിയിൽ ലിഫറ്റ് നൽകിയ യുവതിയ്ക്കും സുഹൃത്തിനും നേരിടേണ്ടി വന്നത് കൊടിയ അപമാനം. യൂണിഫോം ധരിച്ച് കാറിനുള്ളിൽ കയറിയ എ.എസ്.ഐ തനിക്കൊണം കാട്ടിയതോടെ പൊലീസിൽ പരാതി നൽകി രക്ഷപെടുകയാണ് യുവതി ചെയ്തത്. ഇതോടെ യുവതിയെ അപമാനിച്ച എ.എസ്.ഐ പിടിയിലായി.
തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ എ.എസ്.ഐ. നെടുമ്പറമ്പ് സുജാതമന്ദിരത്തിൽ സുഗുണൻ(53) ആണ് അറസ്റ്റിലായത്. സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിൽ കയറി ഡ്രൈവറോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയെന്ന് പരാതിയിലാണ് അറസ്റ്റ്.

യൂണിഫോമിലായിരുന്ന സുഗുണൻ വർക്കലയിൽ വച്ച് കാറിനു കൈകാണിക്കുകയായിരുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥൻ കൈ കാണിച്ചതോടെ യുവതികൾ പേടിച്ച് വാഹനം ഒതുക്കുകയായിരുന്നു എന്നാണ് സൂചന. എന്നാൽ തനിക്ക് കല്ലമ്പലം വരെ പോകണമെന്ന് ആവശ്യപ്പെട്ട് സുഗുണനും ഇവരുടെ കാറിൽ കയറി. കാറിൽ കയറിയ സുഗുണൻ കാർ യാത്രക്കാരായ സ്ത്രീകളോടു മോശമായി സംസാരിക്കുകയും അശ്ലീലചേഷ്ടകൾ കാട്ടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾ ആദ്യം പ്രതികരിച്ചില്ലെങ്കിലും കല്ലമ്പലത്ത് സുഗുണൻ ഇറങ്ങിയതോടെ പിങ്ക് പട്രോളിങ് സംഘത്തിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പിങ്ക് പോലീസിന്റെ നിർദേശപ്രകാരം കല്ലമ്പലം പോലീസിൽ സ്ത്രീകൾ പരാതി നൽകി. തുടർന്ന് സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുഗണനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം രാത്രിയോടെ ഇയാളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.