play-sharp-fill
പുതുവർഷത്തിൽ കാർ വില ഉയരും :   നിർമാണ ചിലവ് ഉയർന്നതാണ് വില ഉയരാൻ കാരണമെന്ന് കാർ നിർമാണ കമ്പനികൾ

പുതുവർഷത്തിൽ കാർ വില ഉയരും : നിർമാണ ചിലവ് ഉയർന്നതാണ് വില ഉയരാൻ കാരണമെന്ന് കാർ നിർമാണ കമ്പനികൾ

 

സ്വന്തം ലേഖകൻ

മുംബൈ: പുതുവർഷത്തിൽ കാർ വില ഉയരും . പല കമ്പനികളും ജനുവരി മുതൽ കാർവില ഉയരുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി റെനോയാണ് വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. സമീപകാലത്തായി അടുത്തിടെ പുറത്തിറക്കിയ ട്രൈബർ, ഡസ്റ്റർ, ക്വിഡ്, ക്യാപ്ചർ, ലോഡ്ജി എന്നിവയാണ് ഫ്രഞ്ച് വാഹന നിർമ്മാണ കമ്പനിയായ റെനോയുടെ ഇന്ത്യൻ സബ്‌സിഡിയറി വിൽക്കുന്ന വാഹനങ്ങൾ. മോഡലിനെ ആശ്രയിച്ച് വിലക്കയറ്റം വ്യത്യാസപ്പെടാം. വിവിധ മോഡലുകൾക്ക് വിലവർദ്ധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി.വാഹനങ്ങളുടെ നിർമാണ ചിലവ് ഉയർന്നതാണ് വില ഉയർത്താനുള്ള പ്രധാന കാരണമായി റെനോ പറയുന്നത്. അതേസമയം, അടുത്ത വർഷം പ്രാബല്യത്തിൽ വരുന്ന ബിഎസ്-6 എൻജിൻ, സുരക്ഷാ മാനദണ്ഡം തുടങ്ങിയവ വീണ്ടും വില ഉയരാൻ കാരണമാക്കുമെന്നും സൂചനയുണ്ട്. എത്ര ശതമാനമാണ് കൂടുന്നതെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല.

2019 ഓഗസ്റ്റിൽ 4.95 ലക്ഷം – 6.49 ലക്ഷം രൂപ (എക്സ്ഷോറൂം) വില റേഞ്ചിലാണ് ട്രൈബർ പുറത്തിറക്കിയത്.പുതുക്കിയ ഡസ്റ്റർ , ക്വിഡ് എന്നിവയും ഈ വർഷം അവതരിപ്പിച്ചു. ട്രൈബറിന്റെ മികച്ച പ്രകടനത്തെ തുടർന്ന് നവംബർ മാസത്തെ വിൽപ്പനയിൽ റെനോയ്ക്ക് 77 ശതമാനത്തിന്റെ വളർച്ച സ്വന്തമായി. 2019 ഓഗസ്റ്റ് മുതൽ നവംബർ വരെ 18,511 ട്രൈബറുകളാണ് നിരത്തിലെത്തിയത്. പ്രതിമാസം ശരാശരി 4600 യൂണിറ്റ് വീതം പുറത്തിറങ്ങി. നവംബർ വിൽപ്പനയിൽ ക്വിഡിനെ മറികടന്ന് ബെസ്റ്റ് സെല്ലിങ് റെനോ കാർ എന്ന ബഹുമതി ട്രൈബർ സ്വന്തമാക്കി. 6071 ട്രൈബറാണ് നവംബറിൽ പുറത്തിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഹ്യൂണ്ടായ് മോട്ടോഴ്സും മാരുതിസുസുകിയും ടാറ്റാമോട്ടോഴ്സും വിലവർധനവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉൽപ്പാദന ചെലവ് വർധിച്ചതും ബിഎസ് 6 ഭേദഗതി നടപ്പിലാക്കിയതുമൊക്കെ വൻ സാമ്ബത്തിക ബാധ്യതയുണ്ടാക്കിയിട്ടുണ്ടെന്നാണ് കമ്പനികളുടെ അവകാശവാദം.