
നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ കേരളത്തിൽ എത്തിയ കാറിന് ഒരു ലക്ഷം രൂപ പിഴ ഈടാക്കി പോലീസ് .
സ്വന്തം ലേഖകൻ
കൊച്ചി : യാതൊരു രേഖകളും ഇല്ലാതെ മൂന്ന് സംസ്ഥാനങ്ങൾ കടന്നാണ് കാർ കൊച്ചിയിലെത്തിയത്. 1,03,300 രൂപ ആണ് പിഴയായി ഈടാക്കിയത്.
കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട് വഴിയാണ് കാര്‍ കേരളത്തില്‍ എത്തിയത്. കാര്‍ ഓടിച്ചിരുന്ന ഉടുപ്പി സ്വദേശി റഫ്മത്തുള്ളയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ എത്തിയ ശേഷമാണ് കാര്‍ കേരളത്തിലേക്ക് കടന്നത്. ദേശീയപാതയില്‍ ഉടനീളം എഐ ക്യാമറകള്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ചെക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടെ കടന്ന് എങ്ങനെയാണ് കാര്‍ സംസ്ഥാനത്ത് എത്തിയത് ഉദ്യോഗസ്ഥരെ അമ്ബരപ്പിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്ബര്‍ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ ഒന്നും തന്നെ വാഹനത്തിന് ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ക്കൊപ്പം മറ്റ് രണ്ട് പേര്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നു. ഇവരെയും അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
Third Eye News Live
0