നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം ; യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മണ്ണാര്‍ക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ കൊമ്പം ഭാഗത്തെ വളവില്‍ നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം. യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചങ്ങലീരി മുട്ടിക്കല്‍ വീട്ടില്‍ അബ്ദുള്‍റഹ്മാന്‍ (60), ഭാര്യ ഫാത്തിമ ബീവി (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം. ഇവര്‍ കാറില്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group