ആർപ്പൂക്കര വാര്യമുട്ടത്ത് കാർ വീടിനു മുന്നിലേയ്ക്ക് മറിഞ്ഞു: രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു

Exif_JPEG_420
Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മെഡിക്കൽ കോളേജിനു സമീപം ആർപ്പൂക്കര വാര്യമുട്ടത് നിയന്ത്രണം വിട്ട കാർ പത്തടിയിലേറെ ആഴമുള്ള കുഴിയിലേയ്ക്കു മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കാർ പത്തടിയിലേറെ ആഴമുള്ള കുഴിയിലേയ്ക്കു മറിഞ്ഞത്. കുഴിയിൽ നിന്ന ചെറിയ തെങ്ങിൽ തട്ടിയതിനാൽ കാർ തലകീഴായി മറിഞ്ഞില്ല. അതുകൊണ്ട് വൻ അപകടം ഒഴിവായി.

അപകടത്തിൽ പരിക്കേറ്റ മാങ്ങാനം സ്വദേശികളായ രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ അമ്പലക്കവല – മാന്നാനം റോഡിൽ വാര്യമുട്ടത്തിനു സമീപമായിരുന്നു സംഭവം. മെഡിക്കൽ കോളേജ് സ്‌കൂളിനു സമീപത്തു നിന്നു മീറ്ററുകൾ മുന്നിലായാണ് സംഭവം.

മാന്നാനം ഭാഗത്തേയ്ക്കുള്ള റോഡിലെ കൊടുംവളവിലുള്ള വാര്യമുട്ടം ഗോപാലമന്ദിരത്തിന്റെ മതിൽ തകർത്ത് കാർ കുഴിയിലേയ്ക്കു മറിയുകയായിരുന്നു. മുൻഭാഗം കുത്തിയ കാറിന്റെ ഇടത് വശം ചെറിയ തെങ്ങിൽ ഉരഞ്ഞാണ് കുഴിയിലേയ്ക്ക് ഇറങ്ങിയത്.

അതുകൊണ്ടു തന്നെ കാർ മറിഞ്ഞില്ല. ഇതോടെയാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവർക്ക് ഗുരുതരമായ അപകടം ഉണ്ടാകാതിരുന്നത്. കാറിന്റെ മുൻഭാഗം ഭാഗീകമായി തകർന്നിട്ടുണ്ട്.


രാത്രിയിൽ വൻ ശബ്ദം കേട്ട് പുറത്തിറങ്ങിയ നോക്കിയ ഗൃഹനാഥനാണ് കാർ മറിഞ്ഞത് കണ്ടത്. തുടർന്നു ഇവർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. ഇവിടെ നിന്നും എത്തിയ പൊലീസ് സംഘത്തിന്റെ വാഹനത്തിലാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.