video
play-sharp-fill

Wednesday, May 21, 2025
Homeflashലോക്ക് ഡൗൺ : ചെറിയ അശ്രദ്ധ മതി വലിയ നഷ്ടങ്ങൾ സംഭവിക്കാൻ ; വാഹനങ്ങൾക്കും ഇത്...

ലോക്ക് ഡൗൺ : ചെറിയ അശ്രദ്ധ മതി വലിയ നഷ്ടങ്ങൾ സംഭവിക്കാൻ ; വാഹനങ്ങൾക്കും ഇത് പരിചരണം വേണ്ട കാലം

Spread the love

സ്വന്തം ലേഖകൻ

 

 

കോട്ടയം: കൊറോണ വൈറസിനെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയുള്ള 21 ദിവസങ്ങളോളം നിങ്ങളുടെ വാഹനത്തിനും വിശ്രമകാലമായിരിക്കും. ഉപയോഗിക്കുന്നില്ലെന്ന് കരുതി മുറ്റത്തു നിർത്തിട്ടിരിക്കുന്ന വാഹനങ്ങളെ അവഗണിക്കരുത്. കാരണം ബാറ്ററി ഉൾപ്പെടെ ശ്രദ്ധ വേണം . ലോക്ക് ഡൗൺ കാലത്ത് വാഹനങ്ങളെ പരിചരിക്കാൻ ഇതാ ചില വഴികൾ …..

 

 

  • പാർക്കിംഗ് ബ്രേക്ക് ഇടുന്നത് ഒഴിവാക്കുക
  • പാർക്ക് ചെയ്തിരിക്കുന്ന കാറിൽ ഹാൻഡ് ബ്രേക്ക് ഇടാതിരിക്കുക. വാഹനം പരമാവധി ഗിയറിൽ തന്നെ സൂക്ഷിക്കുക.
    വൃത്തിയായി സൂക്ഷിക്കുക
  • വെറുതെ ഇട്ടിരിക്കുകയാണെന്നു കരുതി വാഹനത്തെ വൃത്തിയാക്കാതിരിക്കരുത്. വാഹനത്തെ ശുചിയാക്കിത്തന്നെ സൂക്ഷിക്കുക
    ഇടക്കിടെ സ്റ്റാർട്ട് ചെയ്യുക
  • നാലഞ്ച് ദിവസത്തിലൊരിക്കൽ വാഹനം വെറുതെ സ്റ്റാർട്ട് ചെയ്യുന്നത് നന്നായിരിക്കും

 

  • ഇക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട വാഹന ഭാഗമാണ് ബാറ്ററികൾ. ഇഗ്നീഷ്യൻ സംവിധാനം, ലൈറ്റ്, ഹോൺ, സ്റ്റാർട്ടർ മോട്ടോർ തുടങ്ങി എല്ലാത്തിലേയ്ക്കും വൈദ്യുതി എത്തിക്കുന്നത് ഈ ബാറ്ററികളാണ്. ഇവ പണി മുടക്കിയാൽ എട്ടിൻറെ പണിയാവും പിന്നീട് കിട്ടുക. അതുകൊണ്ട് ബാറ്ററിക്ക് കൃത്യമായ പരിചരണം അനിവാര്യമാണ്. ലോക്ക് ഡൗൺ കാലത്ത് കാർ ബാറ്ററിയുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

കൂടുതൽ ദിവസം നിർത്തിയിടുന്നതിനാൽ ബാറ്ററി അഴിച്ചുവയ്ക്കുന്നതാണ് ഉചിതം. ഇലക്ട്രോലെറ്റിലെ ആസിഡിന്റെ അളവ് ഇടയ്ക്ക് പരിശോധിക്കുക. ബാറ്ററികളിലെ വോൾട്ടേജ് നിലനിർത്തുന്ന പ്രധാന ഘടമാണ് ആസിഡ്. മാസത്തിൽ ഒരിക്കലെങ്കിലും ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലെവൽ പരിശോധിച്ച് അളവ് ഉറപ്പുവരുത്തണം. പുതിയ ബാറ്ററിയല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോഴുള്ള പരിശോധനയും നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബാറ്ററിയുടെ അടപ്പുകൾ നന്നായി മുറിക്ക വയ്ക്കുക. ഇത് ഇടക്കിടെ പരിശോധിക്കുക. ബാറ്ററി ടെർമിനലുകൾ എപ്പോഴും വൃത്തിയാക്കി പെട്രോളിയം ജെല്ലി പുരട്ടുന്നത് തുരുമ്പിനെ തടയും. ബാറ്ററി മേൽഭാഗം വൃത്തിയാക്കി സൂക്ഷിക്കണം. വെള്ളമുപയോഗിച്ച് വൃത്തിയാക്കാം. കേബിൾ കണക്ഷനുകളും വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കോബിളുകൾ വൈദ്യുതി പ്രവാഹം തടസപ്പെടുത്തും. ഇത് സ്റ്റാർട്ടിങ് ട്രബിളിനു കാരണാമാകും.

ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ ഈ 21 ദിവസത്തിനിടെയാണ് വരുന്നതെങ്കിൽ തൽക്കാലം ഒഴിവാക്കുക. നിലവിലെ സാഹചര്യം കണക്കിലെടുത്തി മിക്ക നിർമ്മാതാക്കൾക്കും വാറന്റികളും സേവന കാലയളവുകളും നീട്ടിയിട്ടുണ്ടെന്നതും ആശ്വാസകരമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments