ബൈക്കിൽ യാത്ര ചെയ്തിരുന്ന ദമ്പതികളെ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചിട്ട സംഭവത്തിൽ രണ്ടുപേർ പിടിയിൽ; അറസ്റ്റിലായത് സംഭവസമയത്ത് കാറിലുണ്ടായിരുന്ന നാലുപേരിൽ രണ്ടുപേർ; മറ്റു രണ്ടുപേർ ഓ‌ടിരക്ഷപ്പെട്ടു; കാറിൽ നിന്ന് മദ്യക്കുപ്പിയും എയർ ഗണ്ണും പോലീസ് കണ്ടെത്തി; മദ്യ ലഹരിയിലാണ് പ്രതികൾ വാഹനം ഓടിച്ചതെന്ന് പോലീസ്

Spread the love

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കത്ത് മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കേസിൽ
രണ്ടുപേർ പിടിയിൽ. കാറിൽ ഉണ്ടായിരുന്ന രണ്ട് തിരുവമ്പാടി സ്വദേശികളാണ് അറസ്റ്റിലായത്.

video
play-sharp-fill

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ മുക്കം നഗരത്തിലേക്ക് പോവുകയായിരുന്നു കാരശ്ശേരി സ്വദേശി സൽമാനും ഭാര്യ അനീനയും. ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോൾ, അമിത വേഗത്തിൽ വന്ന കാർ, ബൈക്കിനെ ഇടിച്ചിടുകയായിരുന്നു.

നാലുപേരായിരുന്നു അപ്പോൾ കാറിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. തിരുവമ്പാടി സ്വദേശികളായ വിപിൻ, നിശാം എന്നിവരെ പ്രതിചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാറിൽ നിന്ന് മദ്യക്കുപ്പിയും എയർ ഗണ്ണും പോലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യ ലഹരിയിലാണ് പ്രതികൾ വാഹനം ഓടിച്ചത്. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നതെന്നും ഇതിൽ രണ്ടു പേർ ഓടിരക്ഷപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞു. ബൈക്ക് യാത്രക്കാരായ രണ്ടു പേരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മുക്കം പോലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നു.