
മുത്തോലി: ഓടിക്കൊണ്ടിരുന്ന കാര്‍ തീ പിടിത്തത്തില്‍ കത്തി നശിച്ചു. പാലാ ഏറ്റുമാനൂര്‍ റോഡില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. കൂത്താട്ടുകുളം സ്വദേശി സണ്ണി ജോണിന്റെ വാഹനമാണ് കത്തി നശിച്ചത്. ആശുപത്രിയില്‍ പോയി മടങ്ങും വഴിയായിരുന്നു അപകടം.
വാഹനത്തില്‍ സണ്ണി മാത്രമാണ് ഉണ്ടായിരുന്നത്. തീപടരുന്നതു കണ്ട് സണ്ണി പുറത്തിറങ്ങി. പാലായില്‍നിന്നു ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നതായി ഫയര്‍ഫോഴ്സ് പറഞ്ഞു.


