video
play-sharp-fill
കൊച്ചിയിൽ  ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: നഗരത്തിൽ ഇന്നും ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. ഒംനി വാനിലാണ് ഓടികൊണ്ടിരിക്കുമ്പോൾ കത്തിയത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന് പിന്നാലെ അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി തീയണച്ചു.

കൊച്ചി അങ്കമാലി കറുകുറ്റിയിലാണ് ഓടികൊണ്ടിരുന്ന വാഹനത്തിന്് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം ഡ്രൈവർ നിർത്തുകയായിരുന്നു. പുളിയനം കൽക്കുഴി വീട്ടിൽ വിശ്വംഭരന്റേ വാഹനത്തിനാണ് തീപിടിച്ചത്. അതേസമയം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച കുണ്ടന്നൂർ ജംക്ഷനു സമീപം ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചിരുന്നു. തീ പടർന്ന ഉടൻ യാത്രക്കാർ ചാടി ഇറങ്ങിയതിനാൽ ആളപായമുണ്ടായില്ല. വെള്ളിയാഴ്ച ഉച്ചയോടെ അരൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.

Tags :