video
play-sharp-fill

കോട്ടയം നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: യാത്രക്കാരൻ  അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടം ഈരയിൽ കടവിൽ

കോട്ടയം നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടം ഈരയിൽ കടവിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ഈരയിൽ കടവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അമയന്നൂർ സ്വദേശി ബേബിച്ചൻ കല്ലറക്കലിന്റെ കാറാണ് കത്തി നശിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ഈരയിൽ കടവിനു സമീപത്തെ ഹോട്ടലിനു മുന്നിൽ ആയിരുന്നു സംഭവം. സ്വകാര്യ ബസ് ജീവനക്കാരനായ ബേബിച്ചൻ തിരക്കഥയിൽ കാർ പാർക്ക് ചെയ്ത ശേഷമാണ് ജോലിക്ക് പോയത്. വൈകിട്ട് തിരികെ എത്തി കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ മുൻഭാഗത്തു നിന്ന് തീയും പുകയും ഉയരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ അദ്ദേഹം കാറിൽ നിന്നും ചാടിയിറങ്ങി. ഈ സമയം മുന്നോട്ട് കാർ ഉരുണ്ടു നീങ്ങി. സമീപത്തെ കടയിൽ ഇടിച്ചുകയറാൻ പോയ കാർ , നാട്ടുകാർ ചേർന്ന് പിടിച്ചു നിർത്തി. ഇതിനിടെ കാറിലെത്തി ആളിപ്പടരുകയായിരുന്നു.

നാട്ടുകാർ വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേന അംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. കാർ പൂർണമായും കത്തി നശിച്ച നിലയിലാണ്. അപകടത്തെ തുടർന്ന് റോഡിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു.