കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തി നശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

video
play-sharp-fill

വൈറ്റില ചളിക്കവട്ടത്ത് ശനിയാഴ്ച രാവിലെയാണ് അപകടം.

ഹൈകോടതി അഭിഭാഷകന്‍ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം ഓടിച്ചിരുന്ന ഇദ്ദേഹം പെട്ടെന്ന് തന്നെ പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് തീ പടര്‍ന്നത്.

ഫയര്‍ഫോഴ്‌സിന്റെ ഗാന്ധിനഗറില്‍ നിന്നുള്ള രണ്ട് യൂണിറ്റുകള്‍ എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

വാഹനത്തിന്റെ ആര്‍സി ബുക് ഉള്‍പെടെയുള്ള രേഖകള്‍ കത്തി നശിച്ചിട്ടുണ്ട്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.