play-sharp-fill
കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാരന് ദാരുണാന്ത്യം ; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാരന് ദാരുണാന്ത്യം ; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

സ്വന്തം ലേഖകൻ

ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നയാൾ അപകടത്തിൽ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി 66ാം മൈലിന് സമീപം ഇന്ന് രാത്രിയോടെയാണ് സംഭവം.

ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളിൽ ആളുള്ളതായി വ്യക്തമായത്. രണ്ട് പേര്‍ കാറിലുണ്ടെന്നായിരുന്നു ആദ്യത്തെ സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഒരാൾ മാത്രമേയുള്ളൂവെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.