
തിരുവനന്തപുരം: തിരുവനന്തപുരം ജഗതിയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിൽ നിന്ന് തീപ്പൊരി വന്നതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന ദമ്പതികൾ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ജഗതിപാലത്തിന് സമീപം രാവിലെയായിരുന്നു സംഭവം. അപകടം ഒഴിവായത് തലനാരിഴക്ക്.
റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ഒറ്റശേഖരമംഗലം സ്വദേശി രാധാകൃഷ്ണനും ഭാര്യയുമായിരുന്നു കാറിലുണ്ടായിരുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണ്ണമായും കത്തി. ബാറ്ററി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.


