video
play-sharp-fill
ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീ ഗോളമായി കാര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കാർ പൂർണമായും കത്തി നശിച്ചു

ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീ ഗോളമായി കാര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കാർ പൂർണമായും കത്തി നശിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ കത്തി നശിച്ചു.

കണ്ണൂർ റോഡില്‍ കൊയിലാണ്ടി പൊയില്‍ക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്.
കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് അഗ്നിക്കിരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങല്‍ നൂറുല്‍ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുൻപില്‍ നിന്നും തീ ഉയരാൻ തുടങ്ങിയതോടെ ഇവർ കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

പിന്നാലെ കാർ തീ ഗോളമായി മാറി.
കൊയിലാണ്ടിയില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.മജീദിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. കാർ പൂർണമായി കത്തി നശിച്ച നിലയിലാണ്.