വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി; ഒരാൾക്ക് ഗുരുതര പരിക്ക്; മാവേലിക്കരയ്ക്ക് പിന്നാലെ കോട്ടയത്തും കാർ കത്തിനശിച്ചു; വ്യാപകമായുണ്ടാകുന്ന തീ പിടുത്തത്തിന്റെ ഞെട്ടലിൽ കാർ ഉടമകൾ !

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വാകത്താനം : ഓടിക്കൊണ്ടിരുന്ന കാർ വാകത്താനത്തിന് സമീപം പാണ്ടൻചിറയിൽ കത്തി . ഓട്ടുകുന്നേൽ സാബുവിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആദ്യം ചെത്തിപ്പുഴ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.

സാബുവിന്റെ ഉടമസ്ഥതയിലും ഐ ടെൻ കാറാണ് പൂർണ്ണമായും കത്തി നശിച്ചത്. സാബു വീടിനു സമീപമെത്തിയപ്പോൾ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിനു കാരണമെന്നാണ് സൂചന .
ചങ്ങനാശ്ശേരിയിൽ നിന്ന് ഫയർ ഓഫിസർ അനൂപിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് കാറിലെ തീയണച്ചത്.

കാർ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. ഫയർ ഓഫീസർ അനൂപ്,
വാകത്താനം എസ്.ഐ തോമസ് ജോസഫ്, സിപിഒ അഭിലാഷ് എന്നിവരും സ്ഥലത്തെ
ത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.

ഇന്നലെ മാവേലിക്കരയിലും കാറിന് തീ പിടിച്ച് ഒരാൾ മരിച്ചിരുന്നു.