
കാര്‍ പുഴയിലേക്ക് മറിഞ്ഞു ; ഇടുക്കി സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് അപകടത്തില്‍ മരിച്ചത്.
ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വച്ചാണ് അപകടം ഉണ്ടായത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുമ്പോള്‍ കൊളറൂണ്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് കാറില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്‌സിയെടുത്ത് ചെന്നൈയിലേക്ക് പോകുകയായിരുന്നുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്.
Third Eye News Live
0