ഇന്ധനം നിറച്ച ശേഷം പമ്പുകളിൽ നിന്ന് പണം നൽകാതെ മുങ്ങും; വെള്ള ഹോണ്ട സിറ്റി കാർ വ്യാജ നമ്പർ പ്ലേറ്റുമായി കോട്ടയത്തെ വിവിധ പമ്പുകളിൽ, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Spread the love

 

കോട്ടയം: പമ്പുകളിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഒരാൾ മുങ്ങുന്നതായി പരാതി. വ്യാജ നമ്പർ ഉപയോഗിച്ച വെള്ള കാറിൽ എത്തിയാണ് ഇന്ധനം നിറക്കുന്നത്. കോട്ടയം ജില്ലയിലെ വിവിധ പമ്പുകളിൽ നിന്നും ഇത്തരത്തിൽ ഇന്ധനം നിറച്ച് ഈ കാർ മുങ്ങിയിട്ടുണ്ടെന്നാണ് പമ്പ് ഉടമകൾ പറയുന്നത്. പ്രധാനമായും വൈകുന്നേരങ്ങളിലാണ് പമ്പുകളിൽ എത്തുന്നത്.

video
play-sharp-fill

 

4200 രൂപയ്ക്ക് പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കും. തുടർന്ന് പണം നൽകുന്നതിന് വേണ്ടി ഗൂഗിൾ പേ ചോദിക്കും. ഇതിലേക്ക് ജീവനക്കാർ തിരിയുന്ന സമയത്ത് കാർ എടുത്ത് സ്ഥലം വിടും. കഴിഞ്ഞ 13ാം തിയതി ചങ്ങനാശേരിയിലെ മാപ്പള്ളിയിലെ അമ്പാടി പമ്പിലാണ് ഈ കാർ അവസാനം എത്തിയത്.

 

ചങ്ങനാശ്ശേരിയിലെ സംഭവം പമ്പുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നതോടെയാണ് പലസ്ഥലങ്ങളിലും സമാന സംഭവം ഉണ്ടായിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നത്. വെള്ള കളറുള്ള ഹോണ്ട സിറ്റി കാർ ആണെന്നാണ് പമ്പ് ജീവനക്കാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആർടിഒ മുഖേന നടത്തിയ അന്വേഷണത്തിൽ വ്യാജ നമ്പറാണ് വാഹനത്തിന് എന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.