കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി വാക്കുതര്‍ക്കം; കാര്‍ തടഞ്ഞ് പൊലീസിനെ വിളിച്ചു; പരിശോധനയിൽ കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖിക
കൊച്ചി: നാട്ടുകാരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത വാഹനം പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം.
തുടര്‍ന്ന് യുവാവിനെ പൊലീസ് പിടികൂടി. കാറിന്റെ ഉടമ ശ്രീമൂലനഗരം കണയാംകുടി അജ്നാസ് (27) നെയാണ് നെടുമ്ബാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറില്‍ നിന്ന് 22 എല്‍എസ്ഡി സ്റ്റാമ്പ്, 13.5 ഗ്രാം എംഡിഎംഎ, 796 ഗ്രാം കഞ്ചാവ് എന്നിവയാണ് പൊലീസ് കണ്ടെത്തിയത്.
നായത്തോട് കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപെട്ട് നാട്ടുകാരും പിടിയിലായ അജ്നാസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എസ്.ഐ എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി.
അജ്‌നാസ് നേരത്തെ ഒരു മയക്ക്മരുന്ന് കേസിലെ പ്രതിയായിരുന്നു. അന്നും അറസ്റ്റ് ചെയ്തത് ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു.