
കൊച്ചി: കൊച്ചി കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ സ്വദേശി ജോഷി വി. കെ (65) ആണ് മരിച്ചത്. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരാണ് ഇന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയിൽn കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് യാത്രികനുമായി ഡ്രൈവർ ഹോട്ടലിൽ എത്തിയത്. ഡ്രൈവർ വാഹനത്തിൽ തന്നെ തങ്ങുകയായിരുന്നു. എസിയിൽ നിന്ന് വിഷപ്പുക ചോർന്നതാണോ മറ്റ് ആരോഗ്യപ്രശ്നങ്ങളാണോ മരണകാരണമെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.