ഇന്നോവ കാറിൻ്റെ ഡോറിന് മുകളില്‍ കയറി അഭ്യാസം പ്രകടനം; എംവിഡി വക കിട്ടിയത് എട്ടിൻ്റെ പണി; യുവാക്കള്‍ക്കെതിരെ കേസ്; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

Spread the love

ആലപ്പുഴ: ഇന്നോവ കാറിൻ്റെ ഡോറിന് മുകളില്‍ കയറി അഭ്യാസം കാട്ടിയ യുവാക്കള്‍ക്ക് എട്ടിൻ്റെ പണി കൊടുത്ത് എം വി ഡി.

കായംകുളം – പുനലൂർ റോഡില്‍ അപകടകരമായ യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ കേസെടുക്കുകയും ഇന്നോവ കാർ പിടിച്ചെടുക്കുകയും ചെയ്തു. നാല് പേരും കാറിന്റെ ഡോറിന് പുറത്തേക്ക് ഇരുന്നു യാത്ര ചെയ്താണ് ഇന്നോവയില്‍ ചീറിപ്പാഞ്ഞ യുവാക്കള്‍ ‘ഷോ’ കാണിച്ചത്.

ഒരാള്‍ ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ നോക്കുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
സംഭവത്തിൻ്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ മാവേലിക്കര ജോയിന്റ് ആർ ടി ഒ കേസെടുക്കുകയും ഇന്നോവ പിടിച്ചെടുക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാക്കള്‍ നൂറനാട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് നടപടി വേഗത്തിലാക്കിയത്. ഇന്നോവ കാർ ഉടമ പാലമേല്‍ സ്വദേശി ആഷിഖ് ഷഫീഖിൻ്റെ വീട്ടില്‍ നിന്നാണ് ആർ ടി ഒ ഓദ്യോഗസ്ഥർ കാർ കസ്റ്റഡിയില്‍ എടുത്തത്.

നാല് യുവാക്കളോടും ജോയിന്റ് ആർ ടി ഒ ഓഫീസില്‍ ഹാജരാകാൻ നിർദേശം നല്‍കുകയും ചെയ്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നും ആലപ്പുഴ ആർ ടി ഒ അറിയിച്ചു.