
കൊച്ചി: കാർ ഇരപ്പിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നവരെ പൊലീസ് പിടികൂടുന്ന സമയത്ത് ‘റേസിങ്’ ആണെന്നു കരുതിയെത്തി കുടുങ്ങി കാസർകോട് സ്വദേശി. ഇന്നു പുലർച്ചെ ഒരുമണിക്ക് ക്വീൻസ് വോക്‌വേയിലായിരുന്നു സംഭവം.
ക്രിസ്മസ് – ന്യൂ ഇയർ പ്രമാണിച്ച് പട്രോളിങ് നടത്തുകയായിരുന്ന സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സംഘമാണ് കാർ ഇരപ്പിക്കുന്ന ശബ്ദം കേട്ടത്. സൈലൻസറിൽ മാറ്റം വരുത്തിയ രണ്ടു കാറുകൾ ഇരപ്പിക്കുകയായിരുന്നു യുവാക്കൾ.
അരൂർ സ്വദേശികളായ ഇവരുമായി പൊലീസ് സംസാരിച്ചു നിൽക്കെയാണ് മറ്റൊരു കാർ കൂടി പാഞ്ഞു വന്നത്. ഒടുവിൽ മറ്റു രണ്ടു കാറുകൾക്കുമൊപ്പം കാസർകോട് സ്വദേശിയുടെ കാറും എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൈലൻസറിൽ മാറ്റം വരുത്തിയതിന് 10,000 രൂപ വീതം പൊലീസ് പിഴയും അടപ്പിച്ചു. വരുത്തിയ മാറ്റങ്ങള്‍ ശരിയാക്കാൻ മൂവർക്കും നിർദേശവും നൽകിയിട്ടുണ്ട്.
അരൂർ സ്വദേശികളുടെ കാറിന്റെ ശബ്ദം കേട്ട് റേസിങ് ആണെന്നു കരുതി പറപ്പിച്ചു വന്നതാണ് കാസർകോട് സ്വദേശിയും. മൂന്നു കാറുകളിലും സൈലൻസറിൽ മാറ്റം വരുത്തിയെന്നാണു കണ്ടെത്തിയതെന്ന് സെൻട്രൽ പൊലീസ് വ്യക്തമാക്കി.




