വണ്ടികൾ വാടകയ്‌ക്കെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘം തട്ടിയത് 25 ലക്ഷം രൂപ: വാടകയ്‌ക്കെടുത്ത വണ്ടികളുടെ ഉടമകൾ നെട്ടോട്ടമോടുമ്പോൾ പ്രതികൾക്ക് ആർഭാട ജീവിതം; ആളെപ്പറ്റിച്ച പണം പ്രതികൾ മദ്യപിച്ചും പെണ്ണുപിടിച്ചും തീർത്തു; പിൻതുണയുമായി എത്തിയത് ഉന്നതരാഷ്ട്രീയ നേതാക്കൾ

വണ്ടികൾ വാടകയ്‌ക്കെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘം തട്ടിയത് 25 ലക്ഷം രൂപ: വാടകയ്‌ക്കെടുത്ത വണ്ടികളുടെ ഉടമകൾ നെട്ടോട്ടമോടുമ്പോൾ പ്രതികൾക്ക് ആർഭാട ജീവിതം; ആളെപ്പറ്റിച്ച പണം പ്രതികൾ മദ്യപിച്ചും പെണ്ണുപിടിച്ചും തീർത്തു; പിൻതുണയുമായി എത്തിയത് ഉന്നതരാഷ്ട്രീയ നേതാക്കൾ

സ്വന്തം ലേഖകൻ

കോട്ടയം: ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് പണയം വച്ച് പണം ത്ട്ടിയെടുത്ത പ്രതികൾ കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം നടത്തിയത് 25 ലക്ഷം രൂപയുടെ ഇടപാട്. നാട്ടുകാരെയും, വാഹന ഉടമകളെയും പറ്റിച്ച് അടിച്ചു മാറ്റിയ പണം പൂർണമായും പ്രതികൾ ഉപയോഗിച്ച് ആർഭാട ജീവിതത്തിന്. നഗരത്തിലെ ത്രീസ്റ്റാർ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ദിവസവും എത്തി മദ്യപിക്കുകയും ഭക്ഷണവും കഴിക്കുകയും ചെയ്തിരുന്ന പ്രതികൾ ഈ ഹോട്ടലുകളിൽ യുവതികളുമായി എത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. മദ്യപിയ്ക്കാനും സ്ത്രീകൾക്ക് നൽകാനുമാണ് ഇവർ തട്ടിപ്പ് നടത്തി ലഭിച്ച പണം പൂർണമായും ഉപയോഗിച്ചിരുന്നതെന്നും പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.


സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളായ
വാകത്താനം പാലച്ചുവട് കടുവാക്കുഴിയിൽ വീട്ടിൽ അരുൺ കെ.എസ് (26) , പനച്ചിക്കാട് പൂവന്തുരുത്ത് കരയിൽ പവർ ഹൌസ് മാങ്ങാപ്പറമ്പിൽ വീട്ടിൽ ജസ്റ്റിൻ വർഗ്ഗീസ് (27) , മലപ്പുറം മേലാറ്റൂർ പള്ളിപ്പടി ഭാഗത്ത് ചാലിയത്തോടിക വീട്ടിൽ അബ്ദുള്ള മകൻ അഹമ്മദ് ഇർ്ഫാനൂൽ ഫാരിസ് (ഇർഫാൻ-23) തൃശൂർ കൂർക്കഞ്ചേരി കൊട്ടക്കത്തിൽ വീട്ടിൽ ദിലീപ് (21) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് ഇവർ പണം ചിലവഴിക്കുന്നത് എങ്ങിനെയാണെന്ന് പൊലീസിനു കൃത്യമായ സൂചന ലഭിച്ചത്.
കേസിലെ രണ്ടു പ്രതികളായ സംക്രാന്തി സ്വദേശി മനാഫ് നസീർ , പനച്ചിക്കാട് തുണ്ടിയിൽ ശംഭു ഉണ്ണി എന്നിവരെ ഇനി പിടികൂടാനുണ്ട്. നഗരത്തിലെ ലോഡ്ജിൽ ചീട്ടുകളി സംഘത്തെ പിടികൂടാൻ പൊലീസ് നടത്തിയ പരിശോധനയാണ് വമ്പൻ തട്ടിപ്പ് സംഘത്തെ കുടുക്കിയത്. പിടികൂടിയ പ്രതികളെ ചോദ്യം ചെയ്യുകയും, ഇവരുടെ പണത്തിന്റെ ഉറവിടം സംബന്ധിച്ചു അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് ഇവർ നടത്തുന്ന തട്ടിപ്പുകളെപ്പറ്റി പൊലീസ് സംഘത്തിന് സൂചന ലഭിച്ചത്. ഇതിനിടെയാണ് ഓണംതുരുത്ത് സ്വദേശി തന്റെ വാഹനം പ്രതികൾ തട്ടിയെടുത്തതായും, പണയം വച്ചതായുമുള്ള വെളിപ്പെടുത്തിലുമായി കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ ഓഫിസിൽ എത്തിയത്. ഇയാളുടെ ഇന്നോവ ക്രിസ്റ്റ കാർ പ്രതികൾ തട്ടിയെടുത്ത്് തൃശൂർ ഭാഗത്ത് രണ്ടര ലക്ഷം രൂപയ്ക്ക് പണയം വച്ചിരുന്നു. വിദേശത്തു നിന്നും അവധിയ്‌ക്കെത്തുന്ന ആളുകൾക്ക് വാടകയ്ക്ക് നൽകാനെന്ന പേരിലാണ് പ്രതികൾ വാഹനങ്ങൾ എടുത്തിരുന്നത്. തുടർന്ന് കോവളം മുതൽ മലപ്പുറം വരെയുള്ള വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ പണയത്തിന് നൽകി പണം വാങ്ങും. ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം രൂപ വരെ പലരിൽ നിന്നായി ഇത്തരത്തിൽ വാഹനം പണയം വച്ച് പ്രതികൾ വാങ്ങിയെടുത്തിട്ടുണ്ട്.
ആയിരം രൂപയും ഭക്ഷണവും ലഹരി മരുന്നുകളും നൽകി കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് പ്രതികൾ കാറുകൾ റെന്റിന് എടുക്കുന്നത്. കൃത്യ സമയത്ത് വാഹനം തിരികെ ലഭിക്കാതെ വന്ന് ഉടമകൾ അന്വേഷിച്ച് എത്തിയാൽ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തു. ഭീഷണിയ്ക്ക് വഴങ്ങിയില്ലെങ്കിൽ മറ്റാരുടെയെങ്കിലും വാഹനം പകരം പണയത്തിന് നൽകി പരാതിക്കാരന്റെ വാഹനം തിരികെ എടുത്ത് നൽകും. കോവളം, കൊല്ലം , എഴുപുന്ന , തൃശ്ശൂർ , പുതുക്കാട് , കുറ്റിപ്പുറം, പാണ്ടിക്കാട് , കൊയിലാണ്ടി, കോട്ടക്കൽ, കരിപ്പൂർ, കോഴിക്കോട് , വടക്കൻ പറവൂർ , ആതിരപ്പള്ളി – മലക്കപ്പാറ , ബാലുശ്ശേരി, കോതമംഗലം എന്നിവിടങ്ങളിലാണ് പ്രതികൾ വാഹനങ്ങൾ പണയം വച്ചിരുന്നത്. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ നിർമ്മൽ ബോസ്, ഡി വൈ.എസ്.പി ഓഫീസിലെ സീനിയർ സിവിൽ പോലിസ് ഓഫീസർ കെ.ആർ അരുൺ കുമാർ, എ. എസ്.ഐ കെ.ആർ പ്രസാദ് , സിവിൽ പോലിസ് ഓഫീസർ കെ.എൻ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group