video
play-sharp-fill
ക്ഷമിക്കണം സർ , ഞങ്ങൾ ഇനിയും വീഡിയോ എടുക്കും ..! ആർക്കും എടുക്കാം പൊലീസിന്റെ വീഡിയോ: നിയമം പഠിക്കണം സർ; യുവാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

ക്ഷമിക്കണം സർ , ഞങ്ങൾ ഇനിയും വീഡിയോ എടുക്കും ..! ആർക്കും എടുക്കാം പൊലീസിന്റെ വീഡിയോ: നിയമം പഠിക്കണം സർ; യുവാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ

ആലപ്പുഴ: സീറ്റ് ബെൽറ്റിടാതെ വാഹനം ഓടിച്ച പൊലീസ് ഡ്രൈവറെ യുവാവ് സസ്പെന്റ് ചെയ്യിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ വൈറലായ ചോദ്യമാണ് ജോലി ചെയ്യുന്ന പൊലീസുകാരുടെ വീഡിയോ യോ ഫോട്ടോയോ പൊതുജനത്തിന് എടുക്കാമോ എന്നത്. നിയമത്തിന്റെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടി ഇതിനെ ന്യായീകരിക്കുകയാണ് നിയമപരിജ്ഞാനമുള്ള യുവാവ്.
സംഭവത്തെ തുടർന്ന് ബൈക്ക് യാത്രികനെതിരെ ഇതേ പൊലീസ് ഡ്രൈവർ പോലീസിൽ പരാതി നൽകിയിരുന്നു. സീറ്റ്‌ബെൽറ്റ് ധരിക്കാത്ത പോലീസ് ഡ്രൈവറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവാവിനെതിരെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് പോലീസ് നടപടികൾ പൊതുജനങ്ങൾക്ക് വീഡിയോ എടുക്കാൻ അധികാരമുണ്ടോ? എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ കോണുകളിൽ നിന്നും പോസ്റ്റുകളും വീഡിയോ സന്ദേശങ്ങളും സജീവമായിരുന്നു. ഇതിന്റെ മറുപടിയായി സുപ്രിം കോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

‘ഒരു പോലീസ് ഉദ്യോഗസ്ഥനും ഏതെങ്കിലും പൊതു സ്ഥലത്തോ, സ്വകാര്യ സ്ഥലത്തോ നടക്കുന്ന ഏതെങ്കിലും പോലീസ് പ്രവർത്തനത്തിന്റെയോ, നടപടിയിടെയോ ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റെക്കോർഡുകൾ പൊതുജനങ്ങളിൽ ആരെങ്കിലും നിയമവിധേയമായി എടുക്കുകയാണെങ്കിൽ തടയാൻ പാടില്ലെന്ന് കേരള പോലീസ് ആക്റ്റിലെ വകുപ്പ് 33, ഉപവകുപ്പ് (2) വ്യക്തമാക്കുന്നുവെന്ന് ശ്രീജിത്ത് പറയുന്നു. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു അധികാരം ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പോലീസ് നടപടികൾ പൊതുജനങ്ങൾക്ക് വീഡിയോ എടുക്കാൻ അധികാരമുണ്ടോ?? നിയമം ഇങ്ങനെ !

‘എഡ്യൂക്കേറ്റു യുവർസെൽഫ് & ബി ദി ചേഞ്ച്’ ഞ്ച? പാർട്ട് – 2

ഗതാഗത നിയമ ലംഘനങ്ങൾക്ക് കനത്ത ശിക്ഷ വിഭാവനം ചെയ്തുകൊണ്ട് നാളെ മുതൽ നിലവിൽ വരുന്ന മോട്ടോർ വാഹന ഭേദഗതികളെ സ്വാഗതം ചെയ്യുന്നതോടൊപ്പം വാഹനപരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർക്ക് അഴിമതി നടത്താനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടുമെന്നതിനാൽ പൊതുനിയമങ്ങൾ അറിയാതെ പോകരുത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ട ഒന്നാണ് സീറ്റ് ബെൽറ്റ് ഇടാതെ പോലീസ് വാഹനമോടിക്കുകയായിരുന്ന പോലീസ് ഡ്രൈവറോട് ഒരു ബൈക്ക് യാത്രികൻ സീറ്റ് ബെൽറ്റ് ഇടാൻ ആവശ്യപ്പെടുന്നതും ഒടുവിൽ ഡ്രൈവർ സീറ്റ്‌ബെൽറ്റ് ഇടുന്നതുമായ വീഡിയോ. വീഡിയോ വൈറലായതിനെ തുടർന്ന് ബൈക്ക് യാത്രികനെതിരെ പോലീസിൽ പരാതി നൽകപ്പെട്ടു. ഒപ്പം സീറ്റ്‌ബെൽറ്റ് ധരിക്കാത്ത വീഡിയോയിലെ പോലീസ് ഡ്രൈവറെ ഉൾപ്പെടെ സ്ഥലം മാറ്റുകയും ചെയ്തു.

ഈ വിഷയത്തിൽ നിരവധിയാളുകൾ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലെ നിയമം കൃത്യമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Must read and understand

സ്വകാര്യ സ്ഥലത്തോ,പൊതു സ്ഥലത്തോ,നടക്കുന്ന ഏതൊരു പോലീസ് പ്രവൃത്തിയും ഏതൊരു പൗരനും ചിത്രങ്ങളായോ, വീഡിയോ രൂപത്തിലോ, ശബ്ദരൂപത്തിലോ പകർത്താവുന്നതാണ്.

കേരള പോലീസ് ആക്റ്റിലെ വകുപ്പ് 33, ഉപവകുപ്പ് (2) പറയുന്നത് ഇപ്രകാരമാണ്

‘ഒരു പോലീസ് ഉദ്യോഗസ്ഥനും ഏതെങ്കിലും പൊതു സ്ഥലത്തോ, സ്വകാര്യ ??സ്ഥലത്തോ നടക്കുന്ന ഏതെങ്കിലും പോലീസ് പ്രവർത്തനത്തിന്റെയോ, നടപടിയിടെയോ ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റെക്കോർഡുകൾ പൊതുജനങ്ങളിൽ ആരെങ്കിലും നിയമവിധേയമായി എടുക്കുകയാണെങ്കിൽ തടയാൻ പാടില്ല’

നാട്ടിലെ പോലീസ് സ്റ്റേഷനുകൾ ഉരുട്ടിക്കൊലകളും ചവിട്ടിക്കൊലകളും നടക്കുന്ന സാമൂഹിക വിരുദ്ധ
കേന്ദ്രങ്ങളാകുന്ന വാർത്തകളാണ് ഓരോ ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്നത്.
കൊള്ളക്കാരായ വെള്ളക്കാർ നമ്മെ അടിമകളാക്കി ഭരിച്ചപ്പോൾ തോക്കിൻമുനയിൽ നിർത്തി വിളിപ്പിച്ച സാർ (slave i remain )എന്ന ഉച്ഛനീചത്വത്തിന്റെ വിളി വെള്ളക്കാർ പോയി സ്വാതന്ത്ര്യലബ്ദിയുടെ നൂറ്റാണ്ടിനിപ്പുറവും നാം നമ്മുടെ പോലീസ് ഏമാന്മാരുടെ മുന്നിൽ സ്രാഷ്ടാംഗം കുമ്പിട്ട് നിന്ന് സാർ ഇന്ന വിളി തുടർന്നുപോരുകയാണ്. പൊതുജനങ്ങളെയാണ് പോലീസ് ഉഫയോഗസ്ഥർ സാർ എന്നോ മാഡം എന്നോ സംബോദന ചെയ്യേണ്ടത് എന്ന സർക്കുലർ സർക്കാരും പോലീസ് മേധാവികളും മുട്ടിനു മുട്ടിനു ഇറക്കുന്നുണ്ടെങ്കിലും ഇന്നും പൊതുജനത്തിനിഷ്ടം സ്ലെവ് ഐ റിമൈൻ അഥവാ അടിമയായി തുടരും എന്ന് പറയാൻ തന്നെയാണ് എന്നതാണ് കഷ്ടം…

പലപ്പോഴും പോലീസ് നടപടികൾ (വാഹന പരിശോധനകൾ ഉൾപ്പെടെ )നടക്കുമ്‌ബോൾ പൊതുജനങ്ങൾ വീഡിയോ പകർത്തുന്നത് പോലീസ് തടസപ്പെടുത്തിയ സംഭവങ്ങളെകുറിച്ച നിരവധി സുഹൃത്തുക്കൾ സംശയം ആരാഞ്ഞിരുന്നു. ഇനിയെങ്കിലും തങ്ങളുടെ അവകാശങ്ങളെ കുറിച്ച് നാം ബോധവാന്മാരായില്ല എങ്കിൽ ഏതെങ്കിലും പോലീസ് ലോക്കപ്പുകളിലെ ഉരുട്ടിനുള്ള ഉരുപ്പടിയായി മാറേണ്ടിവരും…

വാൽ : നിയമപരമായ അധികാരമുണ്ടെങ്കിലും ഡ്യൂട്ടിയിൽ അഥവാ ഔദ്യോദിക കൃത്യനിർവഹണം നടത്തുന്ന ഒരു ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു അധികാരം നമുക്ക് ഉപയോഗിക്കാൻ സാധിക്കില്ല. ഡ്യുട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ നിയമപ്രകാരമുള്ള ആജ്ഞകൾ നാം അനുസരിക്കേണ്ടതാണ് എന്നാൽ പൊതുസ്ഥലത്തെ എന്തെങ്കിലും പോലീസ് നടപടികളുടെ വീഡിയോ /ഓഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും പൊതുജനങ്ങളെ തടയാൻ പൊലീസിന് അവധികാരമില്ലാത്തതാകുന്നു. പോലീസുകാർ പൊതുജനങ്ങളെ ബഹുമാനിക്കണം എന്നതുപോലെതന്നെ യൂണിഫോമിട്ട പോലീസ് ഉദ്യോഗസ്ഥർക്ക് തിരികെ ബഹുമാനം നല്കാനും നമുക്ക് ബാധ്യതയുണ്ട്. സോഷ്യൽ മീഡിയയിൽ കയ്യടി നേടാനോ, പോലീസിന്റെ മുൻപിൽ ഷോ കാണിക്കണോ, വൈറലാകാനോ പൊതുജനങ്ങൾക്കുള്ള ഈ അവകാശത്തെ ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതും യാഥാർഥ്യമാണ് അത്തരക്കാരെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനുള്ള അറിവായി ഇതെടുക്കരുത്. എന്തെങ്കിലും ഒരു പൊതു നന്മയ്‌ക്കോ, നിരപരാധിത്വം തെളിയിക്കാനോ, ഉദ്യോഗസ്ഥ വീഴ്ചയോ, അഴിമതിയോ പുറത്തുകൊണ്ടുവരാനുമെല്ലാം പൊതുജനങ്ങൾക്ക് ഈ അധികാരം ഉപയോഗപ്പെടുത്താവുന്നതാണ്.