
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ആത്മഹത്യ ചെയ്തത് ഭാര്യ ഇളയമകന്റെ വീട്ടിൽ പോയ സമയത്ത്
തിരുവനന്തപുരം: പാലോട് – കരുമൺകോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാർ ആണ് കത്തിയത്. അജു എന്ന് വിളിക്കുന്ന പുരുഷോത്തമൻ (64) ആണ് മരിച്ചത്.
വീട്ടിൽ ഈ സമയത്ത് ആരും ഇല്ലായിരുന്നു. കാർ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കാറിലിരുന്ന് തന്നെ പുരുഷോത്തമൻ മരിച്ചിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
നേരത്തെ പുരുഷോത്തമൻ ഗൾഫിൽ ആയിരുന്നു. പാലോട് കുറച്ച് നാൾ ജീപ് ഓടിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഭാര്യയുമായി വഴക്കിട്ടിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ ഇളയമകന്റെ വീട്ടിൽ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. നാളെ ഇൻക്വസ്റ്റ് നടപടികൾ നടത്തും. ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.
Third Eye News Live
0