
ബൈപ്പാസിൽ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറി ; കാറിന് തീപിടിച്ചു ; അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതര പൊള്ളൽ
കണ്ണൂർ: തലശേരി -മാഹി ദേശീയപാതാ ബൈപ്പാസിൽ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറി കാറിന് തീപിടിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പൊള്ളലേറ്റു. KL-13P 7227 എന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് സംഭവം. നിയന്ത്രണം വിട്ട് ബൈപ്പാസിലെ സർവ്വീസ് റോഡ് ഭാഗത്ത് ഇടിച്ചു കയറിയാണ് കാർ കത്തിയത്. അഴിയൂരിന് സമീപം തലശേരി – മാഹി ബൈപ്പാസിൽ കക്കടവിൽ അപകടത്തിൽ തീ പിടിച്ച കാർ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരിയായിരുന്നു കാർ. മാഹി, വടകര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും ചോമ്പാല പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത് എന്ന് പൊലീസ് പറയുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് കാറിൽ കുടുങ്ങിയ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
