
പാലക്കാട്: പാലക്കാട് പൊല്‍പുള്ളിയില്‍ കാർ പൊട്ടിത്തെറിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പെട്രോള്‍ ടാങ്കിലേക്ക് തീ പടർന്നതാകാം അപകട കാരണമെന്ന നിഗമനത്തില്‍ മോട്ടോർ വാഹന വകുപ്പ്.
പെട്രോള്‍ ട്യൂബ് ചോർന്ന് സ്റ്റാർട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം വീണിരിക്കാമെന്നും വാഹനം സ്റ്റാർട്ട് ചെയ്‌തപ്പോള്‍ സ്പാർക്ക് ഉണ്ടായി തീ പെട്രോള്‍ ടാങ്കിലേക്ക് പടർന്നതാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. ഷോർട്ട് സർക്യൂട്ട് സാധ്യത പരിശോധിക്കുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2002 മോഡല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ മരിച്ച രണ്ടു കുട്ടികളുടെ പോസ്റ്റ‌്‌മോർട്ടം ഇന്ന് നടക്കും. 6 വയസുകാരൻ ആല്‍ഫ്രഡ്, 4 വയസുകാരി എമലീന എന്നിവരുടെ മൃതദേഹം ഇന്നലെ രാത്രിയോടെ പാലക്കാട് ജില്ല ആശുപതി മോർച്ചറിയില്‍ എത്തിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിക്കും. കുട്ടികളുടെ സംസ്കാര ചടങ്ങുകള്‍ പിന്നീട് തീരുമാനിക്കും.
ഇവർക്കൊപ്പം പരിക്കേറ്റ അമ്മ എല്‍സിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 40% പൊള്ളലേറ്റ മൂത്തമകളും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എല്‍സിയുടെ അമ്മ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.