വിദ്യാർത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവം: എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ വധശ്രമത്തിന് കേസ്

വിദ്യാർത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവം: എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ വധശ്രമത്തിന് കേസ്

 

സ്വന്തം ലേഖകൻ

കൊച്ചി: വിദ്യാർത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ വധശ്രമത്തിന് കേസ്. മർദ്ദിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിസി ഉറപ്പ് നൽകിയതോടെ കുസാറ്റിലെ വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു.

വിദ്യാർത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചെന്ന് ആരോപണത്തിൽ കുസാറ്റിലെ വിദ്യാർത്ഥികൾ ഇന്ന് രാവിലെ പ്രതിഷേധിച്ചിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുൽ പേരാളം ചേർന്ന് വിദ്യാർത്ഥിയെ ആക്രമിച്ചെന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയാണ് നാലാം വർഷ ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥി ആസിൽ അബൂബക്കറിന് നേരെ ആക്രമണമുണ്ടായത്. തലയിലടക്കം പരുക്കേറ്റ വിദ്യാർഥി കളമശേരി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും കുറ്റക്കാരായ രണ്ടുപേരെ പുറത്താക്കണമെന്നുമായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ ആവശ്യം.