video
play-sharp-fill

ആലപ്പുഴയിൽ അമിതവേഗതയിലൂടെ പോയ കാർ ഇടിച്ച് റോഡിലൂടെ നടന്നുപോയ വിദ്യാർത്ഥിനികൾ അടക്കം ആറുപേർക്ക് പരിക്ക്

ആലപ്പുഴയിൽ അമിതവേഗതയിലൂടെ പോയ കാർ ഇടിച്ച് റോഡിലൂടെ നടന്നുപോയ വിദ്യാർത്ഥിനികൾ അടക്കം ആറുപേർക്ക് പരിക്ക്

Spread the love

 

സ്വന്തം ലേഖകൻ

ആലപ്പുഴ : ആലപ്പുഴയിൽ അമിതവേഗതയിലൂടെ പോയ കാർ ഇടിച്ച് റോഡിലൂടെ നടന്നുപോയ വിദ്യാർത്ഥിനികൾ അടക്കം ആറുപേർക്ക് പരിക്കേറ്റു. ആലപ്പുഴ പൂച്ചാക്കലിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. റോഡരികിൽ ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകൻ വേദവിനെയുമാണ് കാർ ആദ്യം ഇടിച്ചത്.

 

അതിനു ശേഷം ചന്ദന, അർച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ചു. ഇവരെ കാർ ഇടിച്ച് കനാലിലേക്ക് ഇടുകയായിരുന്നു.അതിനുശേഷം സൈക്കിളിൽ പോയ അനഘ എന്ന വിദ്യാർഥിനിയെയും കാർ ഇടിച്ചു തെറുപ്പിച്ചു. തുടർന്ന് പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കാർ ഓടിച്ച അസ്ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി, കാർ അമിത വേഗത്തിലായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മനസിലായി.