
തൃശൂർ : കാട്ടാനക്കൂട്ടം തകർത്ത കാറില്‍ നിന്ന് ഹെഡ്‌ലൈറ്റുകളും ആൻഡ്രോയ്ഡ് സെറ്റും കാട്ടാനക്കൂട്ടം തകർത്ത കാറില്‍ നിന്ന്.മലക്കപ്പാറ റോഡില്‍ വാച്ചുമരത്തിൽ ആണ് സംഭവം.
കറുകുറ്റി സ്വദേശി സെബിനും ഭാര്യയും പിഞ്ചുകുഞ്ഞും സഞ്ചരിച്ച കാറിനെയാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്. ഈ സംഭവത്തില്‍ ദമ്ബതികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മലക്കപ്പാറയിലേക്കുള്ള യാത്രയ്ക്കിടെ വാച്ചുമരത്തുവച്ച് വാഹനം കേടായതിനെത്തുടർന്ന് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനക്കൂട്ടം കാറിനടുത്തേക്ക് എത്തിയത്. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ നിന്ന് രക്ഷനേടാനായി ഇവർ സമീപത്തുകൂടി വന്ന ട്രാവലറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഴച്ചാല്‍ വനംവകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും രാത്രിയില്‍ ബന്ധുക്കളുമായി തിരിച്ചെത്തിയപ്പോള്‍ കാറിന് ചുറ്റും കാട്ടാനക്കൂട്ടം തമ്ബടിച്ചിരുന്നതിനാല്‍ തിരികെ പോകേണ്ടി വന്നു. പിറ്റേന്ന് പകല്‍ കാറെടുക്കാൻ എത്തിയപ്പോഴാണ് കാർ പൂർണമായും തകർത്ത നിലയില്‍ കണ്ടെത്തിയത്.