പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേയ്ക്ക് മറിഞ്ഞു

Spread the love

കോട്ടയം : പാമ്പാടി കോത്തല ചേന്നംപള്ളിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വന്നശേഷം തിരികെ പോകുകയായിരുന്നു കാർ.

ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനത്തിലുള്ളിലുണ്ടായിരുന്ന 4 പേരെ പുറത്തെടുത്തു. ഇവരെ സാരമായ പരിക്കുകളോടെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി പള്ളിക്കത്തോട് എട്ടാം വാർഡിലെ ചല്ലോല്ലി കുളത്തിലേയ്ക്ക് കാര് മറിഞ്ഞു പാലാ പ്രവിത്താനം ചന്ദ്രൻകുന്നേൽ ജയിംസിന്റ മകൻ ജെറിൻ മരിചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group