എംസി റോഡിൽ കാർ കെഎസ്ആർടിസി ബസിലിടിച്ച് രണ്ടുപേർക്ക് പരുക്ക്; അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

Spread the love

കോട്ടയം:എംസി റോഡിൽ മണിപ്പുഴ ജംക്‌ഷനു സമീപം കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. പരുക്കേറ്റ എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണു സംഭവം.

video
play-sharp-fill

എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാർ എതിരെ വന്ന കോട്ടയം–അടൂർ സൂപ്പർ ഫാസ്‌റ്റ് ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു. സ്ഥലത്ത് വാഹന ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു.