
നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം ; ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം
സ്വന്തം ലേഖകൻ
പത്തനംതിട്ട: നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. നെടുമ്പ്രം മാലിപ്പറമ്പില്‍ വീട്ടില്‍ ചെല്ലമ്മ (66) ആണ് മരിച്ചത്. തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയില്‍ നെടുമ്പ്രത്താണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ നെടുമ്പ്രം വാട്ടര്‍ അതോറിറ്റി ഓഫീസിന് മുമ്പിലായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത വേഗതയില്‍ നീരേറ്റുപുറം ഭാഗത്തുനിന്നും പൊടിയാടി ഭാഗത്തേക്ക് പോയ കാര്‍ ചെല്ലമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തൊഴിലുറപ്പ് ജോലിക്കെത്തിയ ചെല്ലമ്മ ഭക്ഷണം കഴിക്കാന്‍ ആയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ ചെല്ലമ്മയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ടി.എം.എം മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Third Eye News Live
0