video
play-sharp-fill

കാർ നിയന്ത്രണം വിട്ട് കുഴിയിൽ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് കുഴിയിൽ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Spread the love

 

കാസര്‍കോട് പെരിയ ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

തായന്നൂര്‍ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57) എന്നിവരാണ് മരിച്ചത്. പെരിയയില്‍ തെയ്യം കണ്ട് മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയാടെയാണ് അപകടം. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രാഹുല്‍, രാജേഷ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവർ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.