
ജയ്പുർ: രാജസ്ഥാനിൽ അമിത വേഗതയിൽ എത്തിയ കാർ കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. 15 പേർക്ക് പരിക്കേറ്റു. 4 പേരുടെ നില ഗുരുതരം. അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
അമിതവേഗത്തിലെത്തിയ കാർ ആദ്യം ഡിവൈഡറിലാണ് ഇടിച്ചത്. തുടർന്ന് വഴിയരികിലുള്ള കടകളില്‍ ഇടിക്കുകയും കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയും ആയിരുന്നു. കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. ഇവർ മദ്യപിച്ചിരുന്നതായാണ് പോലീസ് പറയുന്നത്.
അപകടത്തിന് ശേഷം മൂന്ന് പേർ കടന്നുകളഞ്ഞു. ഒരാളെ മാത്രമാണ് പിടികൂടാൻ സാധിച്ചത്. പരിക്കേറ്റവരെ സവായ് മാൻ സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭില്‍വാര സ്വദേശിയായ രമേശ് ഭൈരവയാണ് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



