
സ്വന്തം ലേഖകൻ
മല്ലപ്പള്ളി : നിയന്ത്രണം വിട്ട കാർ 22 അടി താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാരായ അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അമ്പിയില്‍പ്പടി കോടമാക്കല്‍ മേപ്പുറത്ത് വീട്ടില്‍ ജയകുമാറിന്റെ ഭാര്യ ദീപാജയൻ (44 ), മകൻ വിഘ്നേഷ് ജയകുമാർ (കണ്ണൻ 8 ) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയില്‍ മാത്തൻ ആശുപത്രി പടിയിലാണ് ഇന്നലെ വൈകിട്ട് 3.40 ന് അപകടമുണ്ടായത്. തിരുവല്ലയില്‍ നിന്ന് അമ്പിയില്‍പ്പടിയിലെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബ്ദം കേട്ട സമീപവാസികളെത്തി യാത്രക്കാരെ കാറിന് പുറത്തെത്തിക്കുകയായിരുന്നു. വിഘ്നേശിന്റെ കൈയില്‍ ചെറിയ മുറിവുണ്ട്.



