കൂത്താട്ടുകുളത്ത് കോട്ടയം സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ട് രണ്ടുപേർക്ക് പരിക്ക്

Spread the love

കൂത്താട്ടുകുളം : കോട്ടയം സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ട് രണ്ടുപേർക്ക് പരിക്ക്.  താഴത്തങ്ങാടി ആനപ്പറമ്പില്‍ ഫാത്തിമ ബീവി (65), ഫർഹാൻ (15) എന്നിവർക്കാണ് പരിക്കേറ്റത്.

video
play-sharp-fill

ഇന്നലെ വൈകുന്നേരം 3.15ന് എംസി റോഡില്‍ ആറൂർ ടോപ്പില്‍ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം.

6 പേരാണ് കാറിലുണ്ടായിരുന്നത്, പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. അപകടകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

.