മലപ്പുറത്ത് ഗേറ്റ് ഇടിച്ചു തകർത്ത കാറ് വീട്ടിലേക്ക് പാഞ്ഞു കയറി; റോഡിൽ വച്ച് കാറ് തിരിക്കുന്നതിനിടെയാണ് അപകടം.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം:അരീക്കോട് കാവനൂരിൽ നിയന്ത്രണം വിട്ട കാറ് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി.കാവനൂർ കീഴിശ്ശേരി റോഡിലെ ഇല്ലിക്കൽ ഉമ്മറിന്റെ വീട്ടിലേക്കാണ് കാറ് ഇടിച്ച് കയറിയത്.അപകടത്തിൽ വീടിന്റെ ഗേറ്റ് തകർന്നു.വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു.

വീട്ടുമുറ്റത്തു ആരും ഉണ്ടാവാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.കാർ ഓടിച്ചിരുന്ന പുത്തനാം സ്വദേശി മുഹമ്മദ് അലിക്ക് പരിക്കുകളില്ല.കാറിൽ മറ്റ് യാത്രക്കാരുണ്ടായിരുന്നില്ല.വീടിന്റെ മുൻവശത്തുള്ള റോഡിൽ വച്ച് കാറ് തിരിക്കുന്നതിനിടെ നിയന്ത്രം വിട്ടാണ് അപകടമുണ്ടായത്. ബുധനാഴ്ച്ച് രാവിലെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group