നിയന്ത്രണം നഷ്ടമായ കാർ കുഴിയിലേക്ക് വീണ് അപകടം; കോട്ടയം മാങ്ങാനത്ത് യുവാവും യുവതിയും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല

Spread the love

 

കോട്ടയം: കോട്ടയം മാങ്ങാനത്ത് നിയന്ത്രണം നഷ്ടമായ കാർ അപകടത്തിൽപ്പെട്ടു. കോട്ടയം പുതുപള്ളി റോഡിൽ ഞായറാഴ്ച മൂന്നുമണിക്കായിരുന്നു അപകടം നടന്നത്.

 

കോട്ടയം ഭാഗത്തേക്ക് വന്നുകൊണ്ടിരുന്ന കാർ നിയന്ത്രണം നഷ്ടമായി റോഡ് അരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.

 

അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് കാറിനുള്ളിൽ ഉണ്ടായിരുന്ന യുവാവിനെയും യുവതിയെയും രക്ഷപ്പെടുത്തി. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി. അപകട സ്ഥലത്തേക്ക് കോട്ടയം ഈസ്റ്റ് പോലീസിന് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group