video
play-sharp-fill

അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിന്റെ ഷട്ടർ തകർത്ത് അകത്തേക്ക് ഇടിച്ചു കയറി; ഒരാൾക്ക് പരിക്ക്; ഹോട്ടൽ ജീവനക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിന്റെ ഷട്ടർ തകർത്ത് അകത്തേക്ക് ഇടിച്ചു കയറി; ഒരാൾക്ക് പരിക്ക്; ഹോട്ടൽ ജീവനക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Spread the love


സ്വന്തം ലേഖകൻ

കോട്ടയം : അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി. അതിരമ്പുഴ ശ്രീനീലകണ്ഠ മന്ദിരം ഹോട്ടലിലേക്കാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഷട്ടർ തകർത്ത് കാർ കടയ്ക്ക് ഉള്ളിലേക്ക് ഇടിച്ചുകയറിയത്.

കടയ്ക്കുള്ളിൽ ഡസ്കിൽ കിടന്നുറങ്ങുകയായിരുന്നു ഹോട്ടൽ ജീവനക്കാരൻ കട തുറക്കുന്നതിനായി എഴുന്നേറ്റ് അല്പ സമയത്തിനുള്ളിലായിരുന്നു അപകടം. ഇതുമൂലം വലിയ അത്യാഹിതമാണ് ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാരിശ്ശേരി സ്വദേശിയാണ് കാറോടിച്ചിരുന്നത്.ഇദ്ദേഹത്തിന് നിസാര പരിക്കുണ്ട്. അൻപതിനായിരത്തിലധികം രൂപയുടെ നാശനഷ്ടങ്ങൾ ആണ് ഹോട്ടലിൽ സംഭവിച്ചിരിക്കുന്നത്. ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.