പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച സ്കൂട്ടറിടിച്ച് വയോധിക മരിച്ച സംഭവം: വാഹന ഉടമയായ 15 കാരന്റെ മുത്തച്ഛനെതിരെ പോലീസ് കേസെടുത്തു
കൊല്ലം: കൊല്ലത്ത് സ്കൂട്ടർ ഇടിച്ചിട്ട ശേഷം നിർത്താതെ പോയതിനെ തുടർന്ന് വയോധിക മരിച്ച സംഭവത്തിൽ 15കാരനായ കൊച്ചുമകന്റെ മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്. തില്ലേരി സ്വദേശി ജോൺസൺ (80) നെതിരെയാണ് കേസ്. സ്കൂട്ടറിന് ഇൻഷുറൻസ് ഇല്ലെന്നും പോലീസ് പറഞ്ഞു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ജോൺസന്റേതാണ് വാഹനം എന്ന് കണ്ടെത്തി. ജോൺസന്റെ കൊച്ചുമകനാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിന്റെയും കുട്ടികൾ രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
മുണ്ടയ്ക്കൽ തുമ്പറ ക്ഷേത്രത്തിനു സമീപം ഡിസംബർ 26 ന് ആയിരുന്നു അപകടം. അപകടത്തിന് ശേഷം 15 കാരനും സുഹൃത്തും സ്കൂട്ടർ നിർത്താതെ പോവുകയായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ തെറ്റായ ദിശയിലെത്തിയ സ്കൂട്ടർ മുണ്ടക്കൽ സ്വദേശിനിയായ സുശീലയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വയോധിക മരണപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group