
സ്വന്തം ലേഖകൻ
കോട്ടയം : ഏറ്റുമാനൂര്‍ അടിച്ചിറയില്‍ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു.പതിനാറുപേർക്ക് പരിക്കേറ്റു
പുലര്‍ച്ചെ രണ്ടരയോടെ ഏറ്റുമാനൂര്‍ അടിച്ചിറ ജങ്ഷനു സമീപമാണ് അപകടം.
തിരുവനന്തപുരത്തു നിന്ന് മാട്ടുപെട്ടിയിലേക്ക് പോയ കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ 16 പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
ഡ്രൈവറും കണ്ടക്ടറുമുള്‍പ്പടെ 46 പേരാണ് ബസിലുണ്ടായിരുന്നത്. ഗാന്ധിനഗറില്‍ ഒരു യാത്രികനെ ഇറക്കിയ ശേഷം അടിച്ചിറ വളവില്‍ വച്ച് നിയന്ത്രണം വിട്ട ബസ്, രണ്ടു പോസ്റ്റുകളില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നുവെന്നാണ് വിവരം.
അപകടകാരണം വ്യക്തമായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തലയ്ക്കും കൈകാലുകള്‍ക്കുമാണ് മിക്കവര്‍ക്കും പരിക്ക്. യാത്രക്കാര്‍ ഉറക്കത്തിലായതും അപകടത്തോത് കൂട്ടി.