ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഒറ്റയീട്ടിക്ക് സമീപം കാർ മറിഞ്ഞ് അപകടം; നാല് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
തീക്കോയി: ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഒറ്റയീട്ടിക്ക് സമീപം കാർ മറിഞ്ഞ് അപകടം. ഒറ്റയീട്ടി മംഗളഗിരി റോഡിൽ താഴത്ത് കടൂപ്പാറയിലാണ് അപകടമുണ്ടായത്. കട്ടപ്പന സ്വദേശിനികളായ നാല് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കട്ടപ്പന ചേറ്റുകുഴി കലയത്തോലിൽ കെ.ആർ മധു (39), രാജമ്മ രാമൻകുട്ടി (54), മനോജ് കെ.ആർ (31), മാണി (60), ചേറ്റുകുഴി വാഴത്തറ വി.ജി ഷാജി (43)എന്നിവർക്കാണ് പരിക്കേറ്റത്. തിടനാട് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു റോഡിന് താഴെയുള്ള വീടിന്റെ കക്കൂസിന് മുകളിലേയ്ക്ക് കാർ മറിഞ്ഞത്.
വാഹനത്തിൽ 5 പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങിയിരുന്നു. പിന്നീട് വാഹനത്തിൽ കയറി 100 മീറ്റർ പിന്നിടുംമുമ്പ് ബ്രേക്ക് നഷ്ടമായതായി വാഹനത്തിൽ ഉണ്ടായിരുന്നവർ പറഞ്ഞെന്ന് പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group