video
play-sharp-fill

കൊടൈക്കനാലില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ആറംഗ സംഘം സഞ്ചരിച്ച കാര്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; നാല് പേര്‍ ഗുരുതരാവസ്ഥയില്‍

കൊടൈക്കനാലില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ആറംഗ സംഘം സഞ്ചരിച്ച കാര്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; നാല് പേര്‍ ഗുരുതരാവസ്ഥയില്‍

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: നാട്ടികയില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.

നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ നാട്ടിക സെൻ്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങിയിരുന്ന ആറംഗ സംഘമാണ് കാറിലുണ്ടായിരുന്നത്.

കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരാളുടെ മൃതദേഹം അശ്വിനി ആശുപത്രിയിലും ഒരാളുടേത് മതര്‍ ആശുപത്രിയിലുമാണ്. വലപ്പാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.