മൂന്നാറിലേക്കുള്ള യാത്രയ്‌ക്കിടെ അപകടത്തില്‍പ്പെട്ട കാര്‍ കത്തിയമര്‍ന്നു; മൂന്ന് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

Spread the love

ചെന്നൈ: മൂന്നാറിലേക്കുള്ള വിനോദയാത്രയ്‌ക്കിടെ മൂന്ന് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം.

ചെന്നൈ സ്വദേശികളായ യുവാക്കളാണ് മരിച്ചത്.
തമിഴ്‌നാട് വിഴുപുറം ജില്ലയിലെ വിക്രവാണ്ടിയില്‍ വച്ചായിരുന്നു അപകടം.

ഇവർ സഞ്ചരിച്ച കാർ ഡിവൈഡറില്‍ തട്ടി മറിഞ്ഞ ശേഷം കത്തിനശിക്കുകയായിരുന്നു. പിൻസീറ്റിലിരുന്ന ഷംസുദ്ദീൻ, റിഷി, മോഹൻ എന്നിവരാണ് മരിച്ചത്.
മുൻസീറ്റിലുണ്ടായിരുന്ന ദീപക്, അബ്‌ദുള്‍ അസീസ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group