കോട്ടയം പാറയ്ക്കൽ കടവ് പാലത്തിന് സമീപം ഷാപ്പിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം; തോട്ടയ്ക്കാട് സ്വദേശിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സുഹൃത്തുകളെ രക്ഷപ്പെടുത്തി

Spread the love

കോട്ടയം: പുതുപ്പള്ളിയിൽ പാറയ്ക്കൽ കടവ് പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം.

video
play-sharp-fill

തോട്ടയ്ക്കാട് കാവുങ്കല്‍ കുഞ്ഞുമോന്റെ മകന്‍ അനൂപ് (28) ആണു മരിച്ചത്.

പാറക്കല്‍ കടവില്‍ ധാരാവി ഷാപ്പിലേക്കു വന്ന കാര്‍ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന എബി , ജസ്റ്റിന്‍ ചാക്കോ എന്നിവരെ നാട്ടുകാര്‍ സാഹസികമായി രക്ഷപെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ട് നാലിനായിരുന്നു സംഭവം. കാര്‍ നിയന്ത്രണം വിട്ട് തോട്ടിനുള്ളിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഷാപ്പിനുള്ളില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനോടുവിലാണ് രണ്ടുപേരെ രക്ഷിച്ചത് .

കോട്ടയത്തുനിന്ന് രക്ഷാ സേനാ സംഘം എത്തിയാണ് അനൂപിനെ പുറത്തെടുത്തത്. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.