മുഖ്യമന്ത്രിയുടെ പുരസ്കാരം വാങ്ങി മടങ്ങി വരുന്ന വഴി കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; നാലുപേർക്ക് പരിക്കേറ്റു

Spread the love

കൊച്ചി: അരൂരില്‍ നിയന്ത്രണം വിട്ട കാർ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. ബുധനാഴ്ച വൈകുന്നേരം 6.15ഓടെ ദേശീയ പാതയില്‍ അരൂർ തെക്ക് പെട്രോള്‍ പമ്പിന് വടക്ക് വശത്തായിരുന്നു അപകടം.

video
play-sharp-fill

മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായ ആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ് ഉണ്ടായിരുന്നത്.

സമീറയുടെ മകള്‍ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈ പുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതനം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികള്‍ ആരംഭിച്ചു. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.