
വയനാട്: പനമരത്ത് കൂളിവയലില്‍ കെഎസ്‌ആര്‍ടിസി ബസ്സില്‍ കാറിടിച്ച് പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.
ബംഗാള്‍ ഉത്തര്‍ദിനാജ്പുര്‍ സ്വദേശികളായ അജിജുര്‍ റഹ്മാന്റെയും സാംനൂറിന്റെയും മകന്‍ 24 കാരനായ മുഹമ്മദ് യാസീന്‍ ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ പരുക്കേറ്റ മൂന്നു പേരും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയ്ക്കു സാരമായി പരുക്കേറ്റ യാസീനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയവെ ബുധനാഴ്ച മരണത്തിന് കീഴടങ്ങി.



