
തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; കോട്ടയം കൂരോപ്പട സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം
കൂരോപ്പട: കാർ അപകടത്തിൽ കൂരോപ്പട സ്വദേശികളായ ദമ്പതികൾ മരിച്ചു.
ചെന്നൈയ്ക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തിരുച്ചിറപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടം. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്.
കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ ആരതി. എസ് (25), ഭർത്താവ് ഇടുക്കി കരുണാപുരം മാവറയിൽ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈയിൽ ജോലി ചെയ്യുന്ന ശ്രീനാഥ് ഇന്നലെയാണ് ആരതിയുമായി കൂരോപ്പടയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ 18 ന് മാതൃമല ക്ഷേത്രത്തിൽ ആയിരുന്നു ഇവരുടെ വിവാഹം.
സന്തോഷ് കുമാറിന്റെയും സുജാ സന്തോഷിന്റെയും മകളാണ് ആരതി.
ശശിധരൻ നായരുടെയും ഓമന ശശിധരന്റെയും മകനാണ് ശ്രീനാഥ്.
Third Eye News Live
0