കളത്തിക്കടവിൽ നിയന്ത്രണം വിട്ട കാർ പാടശേഖരത്തിലേയ്ക്കു മറിഞ്ഞു: പുലർച്ചെയുണ്ടായ അപകടത്തിൽപ്പെട്ട കാർ രാവിലെ തന്നെ എടുത്തുമാറ്റി; അപകടത്തിൽ ആർക്കും പരിക്കേറ്റില്ല
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊല്ലാട് കളത്തിക്കടവിൽ നിയന്ത്രണം വിട്ട കാർ പാടശേഖരത്തിലേയ്ക്കു മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. പുലർച്ചെയായതിനാൽ അപകടത്തിന്റെ കാരണമോ, കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരെപ്പറ്റിയോ യാതൊരു വിവരവും ലഭിച്ചില്ല. എട്ടരയോടെ കാർ ക്രെയിൻ ഉപയോഗിച്ച് പാടശേഖരത്തിൽ നിന്നും കയറ്റിക്കൊണ്ടു പോകുകയും ചെയ്തു.
തിങ്കളാഴ്ച പുലർച്ചെയാണ് ചുവന്ന സ്വിഫ്റ്റ് കാർ പാടശേഖരത്തിലേയ്ക്കു മറിഞ്ഞത്. രാത്രിയിൽ പ്രദേശവാസികൾ വലിയ ശബ്ദം കേട്ടിരുന്നെങ്കിലും ആരും പുറത്തിറങ്ങി നോക്കിയിരുന്നില്ല. രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് പാടശേഖരത്തിൽ കാർ കിടക്കുന്നത് കണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ എത്തും മുൻപ് തന്നെ കാർ ഉടമകൾ തന്നെ സ്ഥലത്ത് എത്തി കാർ ക്രെയിൻ ഉപയോഗിച്ച് കാർ പാടശേഖരത്തിൽ നിന്നും കയറ്റി കൊണ്ടു പോയി.
Third Eye News Live
0