
സ്വന്തം ലേഖകൻ
അമേരിക്ക: ഷിക്കാഗോയിൽ കാറപകടം. കോട്ടയം ഉഴവൂർ സ്വദേശി മരിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഉഴവൂര്‍ സ്വദേശി ബിജു കിഴക്കേക്കുറ്റിന്റെ മകന്‍ ജെഫിന്‍ കിഴക്കേക്കുറ്റ് (22)ആണ് കാറപകടത്തില്‍ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഷിക്കാഗോ നഗരത്തിനു സമീപം ഇര്‍വിങ് പാര്‍ക്ക് ആന്‍ഡ് മാന്‍ഹൈം റോഡില്‍ ജെഫിന്‍ ഓടിച്ചിരുന്ന കാര്‍ തെന്നി മാറി സമീപത്തുള്ള മരത്തില്‍ ഇടിക്കുകയായിരുന്നു.
സംസ്‌കാരം നാളെ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.
മാതാവ്: നീണ്ടൂര്‍ ആക്കകൊട്ടാരത്തില്‍ ഡോളി. സഹോദരങ്ങള്‍: ജെറിന്‍, ജസ്റ്റിന്‍, ജോ (ജോസഫ്).
ഷിക്കാഗോയില്‍ നടത്തിയ ഇന്ത്യ പ്രസ് ക്ലബ് രാജ്യാന്തര മീഡിയ സമ്മേളനത്തില്‍ പിതാവിനൊപ്പം സജീവമായിരുന്നു ജെഫിന്‍.